Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammed Rizwan

ബി​ഗ് ബാ​ഷ് ലീ​ഗി​ല്‍ മു​ഹ​മ്മ​ദ് റി​സ്‌​വാ​ന് നാ​ണ​ക്കേ​ട്; ബാ​റ്റിം​ഗി​നി​ടെ തി​രി​ച്ചു​വി​ളി​ച്ച് മെ​ല്‍​ബ​ണ്‍ റെ​നെ​ഗെ​യ്ഡ്സ്

സി​ഡ്നി: ബി​ഗ് ബാ​ഷ് ലീ​ഗി​ല്‍ പാ​ക്കി​സ്ഥാ​ൻ താ​രം മു​ഹ​മ്മ​ദ് റി​സ്‌​വാ​ന് നാ​ണ​ക്കേ​ട്. മെ​ല്‍​ബ​ണ്‍ റെ​നെ​ഗെ​യ്ഡ്സി​നാ​യി നാ​ലാം ന​മ്പ​റി​ല്‍ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റി​സ്‌​വാ​ന്‍ 23 പ​ന്തി​ല്‍ 26 റ​ണ്‍​സെ​ടു​ത്തു നി​ല്‍​ക്കെ പ​തി​നെ​ട്ടാം ഓ​വ​റി​ല്‍ ടീം ​റി​ട്ടേ​യേ​ര്‍​ഡ് ഔ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ച് റി​സ്‌​വാ​നെ തി​രി​ച്ചു​വി​ളി​ച്ചു.

ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​ളി​ച്ച എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ല്‍ റി​സ്‌​വാ​ന്‍ ആ​ദ്യ സി​ക്സ് നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ സ്കോ​ര്‍ ഉ​യ​ര്‍​ത്താ​ന്‍ വേ​ണ്ടി​യാ​ണ് പാ​ക് താ​ര​ത്തെ തി​രി​ച്ചു​വി​ളി​ച്ച​ത്. പ​തി​നെ​ട്ടാം ഓ​വ​റി​ല്‍ മെ​ല്‍​ബ​ണ്‍ റെ​നെ​ഗെ​യ്ഡ്സ് 154-5 എ​ന്ന സ്കോ​റി​ല്‍ നി​ല്‍​ക്കു​മ്പോ​ഴാ​യി​രു​ന്നു റി​സ്‌​വാ​നോ​ട് മെ​ല്‍​ബ​ണ്‍ ക്യാ​പ്റ്റ​ൻ വി​ല്‍ സ​ത​ര്‍​ലാ​ന്‍​ഡ് റി​സ്‌​വാ​നോ​ട് റി​ട്ട​യേ​ര്‍​ഡ് ഔ​ട്ടാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇതോടെ ലീഗിന്‍റെ ചരിത്രത്തിലെ ബാറ്റിംഗിനിടെ തിരിച്ചുവിളിക്കുന്ന ആദ്യ ബാറ്ററായി റിസ്‌വാൻ. എ​ന്നാ​ല്‍ അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ല്‍ അ​ടി​ച്ചു ത​ക​ര്‍​ക്കാ​നാ​ണ് സ​ത​ര്‍​ലാ​ന്‍​ഡ് റി​സ്‌​വാ​നോ​ട് റി​ട്ടേ​ര്‍​ഡ് ഔ​ട്ടാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ങ്കി​ലുും റി​സ്‌​വാ​ന് പ​ക​രം ക്രീ​സി​ലി​റ​ങ്ങി​യ സ​ത​ര്‍​ലാ​ന്‍​ഡ് ഒ​രു റ​ണ്ണെ​ടു​ത്ത് റ​ണ്ണൗ​ട്ടാ​യി. അ​വ​സാ​ന ര​ണ്ടോ​വ​റി​ല്‍ 16 റ​ണ്‍​സ് മാ​ത്ര​മാ​ണ് റെ​നെ​ഗെ​യ്ഡ്സി​ന് നേ​ടാ​നാ​യ​ത്.

 

Latest News

Corehub Up